Pages

Thursday 6 December 2012

മതം,ജാതി,സംഘടന, സമ്പത്ത്














മതം,ജാതി,സംഘടന, സമ്പത്ത് .എന്നിവയുടെയെല്ലാം. പേരില്‍ തല്ലി പിരിയുകയാണ് മനുഷ്യര്‍.എന്തിനു വേണ്ടി?ആര്‍ക്ക് വേണ്ടി?ഓരോ മനുഷ്യനും ഓരോ സ്വഭാവമുണ്ട്,ഇഷ്ടങ്ങളുണ്ട്.പലവിധത്തിലുള്ള ഇഷ്ടങ്ങളാണ് പലര്‍ക്കും അത് വ്യക്തികളാവാം,സ്ഥലങ്ങളാവാം,നിറങ്ങളും,വിഭവങ്ങളുമാവാം..രക്ത ഗ്രൂപ്പിനനുസരിച്ച്പോലും സ്വഭാവത്തിലും സമീപനത്തിലും വ്യത്യാസങ്ങളുണ്ടെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.സൃഷ്ടിപ്പില്‍ തന്നെ ഓരോ തരം പ്രകൃതിയോടെയാണ് നാഥന്‍ നമ്മെ രൂപപ്പെടുത്തിയിട്ടുള്ളത്.ശരീരത്തിനും, സൗന്ദര്യത്തിനും വ്യത്യാസമുള്ളതുപോലെ താല്പര്യങ്ങള്‍ക്കും, കാഴ‍ച്ചപ്പാടിനും,ഇഷ്ടങ്ങള്‍ക്കും വ്യത്യാസങ്ങളുണ്ട്...ഓരോ മനുഷ്യനെയും ഇഷ്ടപ്പെടാനും ഉള്‍ക്കൊള്ളാനും ഉള്ളു തുറന്ന്‍ പൂഞ്ചിരിക്കാനും സഹവസിക്കാനും നമ്മുക്ക് കഴിയണം( ഒരു സൂര്യന്റെ കിരണമേറ്റ്  ഒരു മണ്ണില്‍,ഒരേ മഴ നനഞ്ഞു വളരുന്ന മരങ്ങളും ചെടികളും ഇവയില്‍ ഉണ്ടാവുന്ന പൂക്കളുടെ നിറവും,മണവും,സൗന്ദര്യവും വ്യത്യാസ്തമാണ്)കാരുണ്യവാനും മഹാനുമായ നാഥന്‍ തന്ന ഈ ജീവിതം എല്ലാവരെയും സ്നേഹിച്ച് എല്ലാവരെയും ഉള്‍ക്കൊണ്ട്  നല്ല മനുഷ്യരായി നമ്മുക്ക് ജീവിച്ചു കൂടെ?

2 comments:

Philip Verghese 'Ariel' said...

നല്ല ചിന്തകള്‍ ഇവിടെ
എഴുതുക, വീണ്ടും.
കുറിപ്പുകള്‍ക്ക്
ഇത്രയും വലുപ്പം.
നല്ല രീതി തന്നെ.
ഇന്നത്തെ തിരക്ക്
പിടിച്ച ജീവിതത്തില്‍
ഇതത്രേ നല്ലത്.
ആശംസകള്‍

Unknown said...

Respected madam,Very nice lines.i do appreciate you.Please write more with ur experience and inspiration.thanks./dr.raghavan/trivandrum